കുവൈത്ത് സിറ്റി: കുവൈത്തിൽ 12 വ്യാവസായി പ്ലോട്ടുകൾ അടച്ചുപൂട്ടി. ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയാണ് വ്യാവസായിക പ്ലോട്ടുകൾ അടച്ചുപൂട്ടിയത്. ഉപഭോക്തൃ കരാർ നിബന്ധനകളുടെ ഗുരുതര ലംഘനം, നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പ്രവർത്തനം ആരംഭിക്കാത്തത്, അനുമതിയില്ലാതെ പ്രവർത്തനം മാറ്റൽ എന്നിവയാണ് പ്രധാന ചട്ടലംഘനങ്ങൾ.
അഗ്നി സുരക്ഷ ഉൾപ്പെടെയുള്ള പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾലംഘിച്ചുവെന്നും പ്ലോട്ടുകൾ അനുമതിയില്ലാതെ സ്ബലറ്റ് ചെയ്തുവെന്നും അധികൃതർ കണ്ടെത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ചില്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







