സ്വദേശി താമസ ഇടങ്ങളിലെ പ്രവാസി ബാച്ചിലർമാരുടെ താമസം; കർശന നടപടിയുമായി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: സ്വദേശി താമസ ഇടങ്ങളിൽ താമസിക്കുന്ന പ്രവാസി ബാച്ചിലർമാർക്കെതിരെ നടപടി തുടർന്ന് കുവൈത്ത് അധികൃതർ. ഫർവാനിയ ഗവർണറേറ്റിൽ നിയമ ലംഘനത്തെ തുടർന്ന് 10 പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റിംഗ് ആൻഡ് ഫോളോ അപ്പ് വകുപ്പ് നടത്തിയ ഫീൽഡ് പരിശോധനയെ തുടർന്നാണ് നടപടി. റാബിയ, ഫിർദൗസ്, ഒമരിയ തുടങ്ങിയവിടങ്ങളിലെ സ്വത്ത് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിയമലംഘനങ്ങൾ പരിശോധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!