ദേശീയ ദിനാഘോഷ നിറവിൽ കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ നിറവിൽ കുവൈത്ത്. ഇന്ന് രാജ്യം അറുപത്തി അഞ്ചാമത് ദേശീയ ദിനവും വ്യാഴാഴ്ച 35-ാമത് വിമോചന ദിനവും ആഘോഷിക്കുന്നു. 1961 ജൂൺ 19 ന് ബ്രിട്ടീഷ് സംരക്ഷിത പദവിയിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണാർത്ഥമാണ് കുവൈത്ത് ദേശീയ ദിനം ആഘോഷിക്കുന്നത്. 1962 ജൂൺ 19-നായിരുന്നു രാജ്യം ആദ്യ ദേശീയ ദിനം ആഘോഷിച്ചത്. എന്നാൽ കടുത്ത വേനൽ കാലം ആയതിനാൽ 1963 മുതൽ ദേശീയ ദിനം ഫെബ്രുവരി 25-ലേക്ക് മാറ്റുകയായിരുന്നു.

1990 ഓഗസ്റ്റ് മാസം രണ്ടിനു അയൽ രാജ്യമായ ഇറാഖ് കുവൈത്തിൽ അധിനിവേശം നടത്തുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന 1991 ഫെബ്രുവരി 26 ന് കുവൈത്തിനെ മോചിപ്പിക്കുകയും ചെയ്തു. ഇതിന്റെ സ്മരണ പുതുക്കുന്നതാണ് വിമോചന ദിനമായി ആചരിക്കുന്നത്. അതേസമയം, വ്യാപകമായ ഒരുക്കങ്ങളാണ് ദേശീയ വിമോചന ദിനങ്ങളോട് അനുബന്ധിച്ച് രാജ്യത്ത് നടന്നു വരുന്നത്. രാജ്യത്തെ പ്രധാന കെട്ടിടങ്ങളും തെരുവുകളും വർണ്ണ വെളിച്ചത്താൽ അലങ്കരിക്കപ്പെടുകയും വീടുകളിലും സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിലും ദേശീയ പതാകകൾ ഉയരുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ടുകളും കുവൈത്ത് വ്യോമ സേനയുടെ അഭ്യാസ പ്രകടനങ്ങളും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!