കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ്, റോമിംഗ് കോളുകൾ ഉൾപ്പെടെ സൗജന്യ ആശയവിനിമയ സേവനങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി കുവൈത്തിലെ പ്രമുഖ മൊബൈൽ ഫോൺ സേവന ദാതാക്കൾ. സെയ്ൻ, ഊരിഡൂ, എസ്ടിസി എന്നീ കമ്പനികളാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കുവൈത്തിന് പുറത്തുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കാണ് ഈ സേവനങ്ങൾ ലഭിക്കുക. മേഖലയിൽ നേരിടുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരങ്ങളില്ലാതെ തങ്ങളുടെ കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ബന്ധം നിലനിർത്താനുള്ള ആവശ്യം കണക്കിലെടുത്താണ് നടപടിയെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടി.







