പാർപ്പിട പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണു; കുവൈത്തിൽ ആറുപേർക്ക് പരിക്ക്

kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ വടക്കൻ പാർപ്പിട പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ആറ് പേർക്ക് പരിക്ക്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിസാര പരിക്കാണ് സംഭവിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യ നില സുസ്ഥിരമാണെന്നും മന്ത്രാലയം അറിയിച്ചു.

സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങൾ ഉടൻ പ്രതികരിച്ചു. രണ്ട് പേർക്ക് പ്രാഥമിക ചികിത്സകൾ നൽകുകയും ഒരാളെ ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചെറിയ മുറിവുകൾ, താൽക്കാലിക കേൾവിക്കുറവ്, വീഴ്ചയുമായി ബന്ധപ്പെട്ട മുറിവുകൾ എന്നീ പരിക്കുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!