ഡ്രോണുകൾ കാണാൻ ടെറസ്സിൽ പോകരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ഫയർഫോഴ്സ്

drone camera

കുവൈത്ത് സിറ്റി: ഡ്രോണുകളുടെ ശബ്ദമോ സൈറൺ ശബ്ദമോ കേൾക്കുമ്പോൾ പുറത്തേക്ക് പോകരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് ഫയർ ഫോഴ്‌സ്. ജനറൽ ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ-മഷ്മൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ സമയങ്ങളിൽ ടെറസ്സിൽ പോകരുതെന്നും പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

കൗതുകം മൂലം ചിലർ പുറത്തേക്കോ വീടുകളുടെ മേൽക്കൂരകളിലേക്കോ പോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അപകടകരമാണെന്നും വാതിലുകളും ജനാലകളും അടച്ച് വീടിനുള്ളിൽ സുരക്ഷിതമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടിച്ചുതെറിക്കുന്ന മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളിലെ കത്തുന്ന കഷണങ്ങളോ കഠിന വസ്തുക്കളോ താഴേക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ജീവനും സ്വത്തിനും അപകടമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!