വിമാനത്താവളം വഴി മരുന്നുകൾ കടത്തുവെന്ന പേരിൽ വ്യാജ പ്രചാരണം; സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: വിമാനത്താവളം വഴി മരുന്നുകൾ കടത്തുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ വ്യക്തമാക്കി കുവൈത്ത്. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രചരിക്കുന്ന ദൃശ്യങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നും നിലവിലെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുമായോ മേൽനോട്ട സംവിധാനങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആരോഗ്യരംഗത്തെ വിശ്വാസ്യതയെ തകർക്കാൻ കാരണമാകും. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് രാജ്യം നടപ്പിലാക്കുന്നത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!