കുവൈത്തിൽ വർക്ക്‌ പെർമിറ്റ്‌ കാലഹരണപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കും

kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് പെർമിറ്റ് കാലഹരണപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്. പ്രാദേശിക ബാങ്കുകൾക്കാണ് അധികൃതർ ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇത്തരം അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനുള്ള സാധ്യതകൾ തടയുവാൻ ലക്ഷ്യമാക്കിയാണ് നടപടി.

ഇത്തരം തൊഴിലാളികളെ കണ്ടെത്തുവാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും ബാങ്കുകളും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ഓട്ടോമേറ്റഡ് ലിങ്ക് സേവന സംവിധാനം പ്രയോജനപ്പെടുത്തുവാനും സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!