കുവൈത്ത് സിറ്റി: തങ്ങളുടെ മുഴുവൻ സർവ്വീസുകളും താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത് എയർവേയ്‌സ്. കുവൈത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തങ്ങളുടെ മുഴുവൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ് വ്യക്തമാക്കി.
.
വിമാന സർവീസുകൾ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും പുതിയ യാത്രാസമയങ്ങൾ അറിയിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാർ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്‌സിന്റെ വെബ്‌സൈറ്റും മറ്റ് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളും പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.








