സഹകരണ സംഘത്തിലെ ഭക്ഷ്യ വസ്തുക്കൾ അനധികൃതമായി കൊണ്ടുപോയി; കുവൈത്തിൽ ബ്രാഞ്ച് മാനേജർക്കും നാലു പ്രവാസികൾക്കും ശിക്ഷ

IMG-20261103-WA0024

കുവൈത്ത് സിറ്റി: സഹകരണ സംഘത്തിലെ ഭക്ഷ്യ വസ്തുക്കൾ അനധികൃതമായി കൊണ്ടുപോയ കുറ്റത്തിന് ബ്രാഞ്ച് മാനേജർക്കും നാലു പ്രവാസികൾക്കും ശിക്ഷ വിധിച്ച് കുവൈത്ത്. മാനേജർക്ക് 3000 കുവൈത്ത് ദിനാർ പിഴയും രണ്ട് ഇന്ത്യക്കാരും ഒരു ഈജിപ്ഷ്യൻ സ്വദേശിയും ഒരു ബംഗ്ലാദേശിയും ഉൾപ്പെടെയുള്ള നാലു പ്രവാസികൾക്ക് മൂന്ന് വർഷം തടവുശിക്ഷയും ക്രിമിനൽ കോടതി വിധിച്ചു. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്നും നാടുകടത്താനും കോടതി ഉത്തരവിട്ടു.

 

 

സഹകരണ സംഘത്തിന്റെ ഓഹരി അറിവില്ലാതെ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈവശം വെച്ചതിൽ പ്രതികൾ ഉൾപ്പെട്ടതായി കോടി കണ്ടെത്തി. ഓരോ വിൽപ്പന ഇടപാടിലും പ്രതികൾ ഭക്ഷ്യ ഉത്പന്നങ്ങളിൽ നിന്നും 200 ഗ്രാമും 500 ഗ്രാമും വീതം കുറച്ചുവെന്നും കോടതി രേഖകളിൽ നിന്നും വ്യക്തമാകുന്നു. ഒരു സ്വദേശി പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!