ജനുവരി 12 മുതൽ കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രി സഭ യോഗത്തിൽ തീരുമാനമായി

കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജനുവരി 12 ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. മന്ത്രി സഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 50 ശതമാനം ശേഷിയിൽ ആക്കും. ഒരേ സമയം പകുതി ജീവനക്കാർ മാത്രം ഓഫീസിൽ ഉണ്ടാകുന്ന വിധം ജോലി സമയം ക്രമീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിദേശം. സ്വകാര്യ സ്ഥാപനങ്ങൾക്ക് തോത് നിശ്ചയിച്ചിട്ടില്ല. എങ്കിലും കഴിയുന്നത്ര കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കാൻ ആവശ്യം യോഗങ്ങൾ, സമ്മേളനങ്ങൾ, കോഴ്‌സുകൾ മുതലായവ വിദൂര വിനിമയ സമ്പർക്കത്തിലൂടെ നടത്തുക . സലൂണുകൾ, ബാർബർ ഷോപ്പുകൾ ഹെൽത് ക്ലബുകൾ മുതലായ സ്ഥാപനങ്ങളിലെ തൊഴിലാളികളും സന്ദർശകരും കൊറോണ പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കിയവർ ആയിരിക്കണം. പൊതു ഗതാഗത വാഹനങ്ങളിൽ യാത്രക്കാർ മൊത്തം ശേഷിയുടെ 50 ശതമാനത്തിൽ അധികമാകരുത്.