കോവിഡ്‌ ബാധിതരായവർക്ക്‌ നിശ്ചിത ക്വറന്റൈൻ കാലാവധിക്ക്‌ ശേഷം നിബന്ധനകൾക്ക്‌ വിധേയമായി കുവൈത്തിലേക്ക്‌ പ്രവേശിക്കാം

കുവൈത്തിനു പുറത്ത്‌ കോവിഡ്‌ ബാധിതരായവർക്ക്‌ നിശ്ചിത ക്വറന്റൈൻ കാലാവധിക്ക്‌ ശേഷം നിബന്ധനകൾക്ക്‌ വിധേയമായി കുവൈത്തിലേക്ക്‌ പ്രവേശിക്കാം. സിവിൽ വ്യോമായന അധികൃതരാണു ഇത്‌ സംബന്ധിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌.യാത്രക്കാരൻ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ രാജ്യത്ത്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ 7 മുതൽ 28 ദിവസം വരെയുള്ള കാലാവധിക്ക്‌ ഇടയിൽ നടത്തിയ പോസിറ്റീവ്‌ പി. സി. ആർ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. അതേ സമയം വാക്സിനേഷൻ പൂർത്തിയാക്കാത്ത യാത്രക്കാരനാണു എത്തുന്നതെങ്കിൽ രാജ്യത്ത്‌ പ്രവേശിക്കുന്ന തിയ്യതിക്ക്‌ മുമ്പ്‌ 10 നും 28 ദിവസത്തിനും ഇടയിൽ നടത്തിയ പോസിറ്റീവ്‌ പി. സി. ആർ. സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം എന്നാണു നിബന്ധന. അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലായി.