സ്വദേശി വത്കരണം അടുത്ത നാലു വര്‍ഷത്തേക്ക് പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി

kuwait university

കുവൈത്തിൽ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ അടുത്ത നാലു വര്‍ഷത്തേക്ക് പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്ന് കുവൈത്ത് യൂനിവേഴ്‌സിറ്റി . അക്കാദമിക താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ അറിയിച്ചതായി റിപ്പോർട്ട്‌ ഉണ്ട്. 2017 ൽ ആണ് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത തോതിൽ വിദേശി ജീവനക്കാരെ പിരിച്ചു വിട്ടു പകരം സ്വദേശികളെ നിയമിക്കുക എന്ന നയം ശക്തമാക്കുവാൻ സർക്കാർ തീരുമാനിച്ചത്‌. എന്നാൽ ഇതിനു വിരുദ്ധമായാണ് യൂനിവേഴ്‌സിറ്റി ഇപ്പോൾ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌. നിലവിലെ സാഹചര്യത്തില്‍ ഇത്‌ പാലിക്കാനാവില്ലെന്നാണ് യൂനിവേഴ്‌സിറ്റി അറിയിച്ചിരിക്കുന്നത്‌.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!