Search
Close this search box.

അന്തർദേശീയ അന്തർവാഹിനി കേബിൾ മുറിഞ്ഞു : കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിൽ

kuwait internet

GCX കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിൾ മുറിഞ്ഞതിനെ തുടർന്ന് കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നതെന്ന് കുവൈത്ത്‌ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി ( CITRA). കുവൈത്ത്‌ ജലാതിർത്തിക്ക്‌ പുറത്താണു കേബിളുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചതെന്നും മന്ത്രാലയം അറിയിച്ചു. ഈ കേബിൾ വഴി പ്രവർത്തിക്കുന്ന ചില അന്താരാഷ്ട്ര കമ്പനികൾക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കുമാണ് സേവനങ്ങളിൽ തടസ്സം അനുഭവപ്പെടുന്നത്‌. ഇവ പുന സ്ഥാപിക്കുവാൻ കമ്പനി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും അതിനായി എത്ര സമയം ആവശ്യമായി വരുമെന്നും കണ്ടെത്താൻ അന്താരാഷ്ട്ര കേബിൾ കമ്പനിയായ GCX മായി തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. യമൻ ജലാതിർത്തിക്ക്‌ തൊട്ടരികിലൂടെ കടന്ന് പോകുന്ന ഭാഗത്താണു കേബിളിനു തകാർ സംഭവിച്ചത്‌ എന്നാണു പ്രാഥമിക വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!