കുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ 80 ശതമാനത്തോളം സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കപ്പെട്ടതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയിലെ ഇന്റർനാഷണൽ കണക്ഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ ജമാൽ സാദിഖ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്തെ ഇന്റർ നെറ്റ് സേവനങ്ങൾ മന്ദഗതിയിലായിരുന്നു.
ജി.സി.എക്‌സ് കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിൾ കുവൈത്ത് സമുദ്രാതിർത്തിക്ക് പുറത്ത് വെച്ച് വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണ് ഇന്റർ നെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഇക്കാര്യം അതോറിറ്റി കഴിഞ്ഞ ദിവസം വാർത്താ കുറിപ്പിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കേബിളിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കുവാൻ കാലതാമസം നേരിടുമെന്ന് കമ്പനി അധികൃതരിൽ നിന്ന് അതോറിറ്റിക്ക് അറിയിപ്പ് ലഭിച്ചിരുന്നു.ഇതേ തുടർന്ന് കുവൈത്ത് ടെലി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി മറ്റ് കമ്പനികളുടെ കണക്ഷനുകളിലേക്ക് അന്താരാഷ്ട്ര സർക്യൂട്ടുകൾ വഴിതിരിച്ചുവിടുകയായിരുന്നു ഇതോടെയാണ് രാജ്യത്തെ 80 ശതമാനത്തോളം ഇന്റർ നെറ്റ് സേവനങ്ങൾ സാധാരണ നിലയിലായതെന്നും അദ്ദേഹം വിശദീകരിച്ചു.