കുവൈത്തിൽ യോഗ, മെഡിറ്റേഷൻ ക്യാമ്പ് എന്നിവയ്ക്ക് നിരോധനം | ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

yoga

കുവൈത്തി യുവതികളുടെ മേൽനോട്ടത്തിൽ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന യോഗ മെഡിറ്റേഷൻ ക്യാമ്പിനു ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. കുവൈത്ത്‌ ടി. വി. അവതാരികയും യോഗ പരിശീലകയുമായ ഇമാൻ അൽ ഹുസൈനാനിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. നിരോധനം ഏർപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങൾ പാലിക്കുകയോ അതിന്റെ കാരണങ്ങൾ അറിയിക്കുകയോ ചെയ്യാതെയാണു പരിപാടിക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. ഇതിനെതിരെ പബ്ലിക്‌ പ്രോസിക്യൂഷനിൽ പരാതി നൽകുമെന്ന് ഇമാം അൽ ഹുസൈനാൻ വ്യക്തമാക്കി.

യോഗ പോലുള്ള ആചാരങ്ങൾ കുവൈത്ത്‌ സമൂഹത്തിന് അന്യമാണെന്ന് ദേശീയ അസംബ്ലി പ്രതിനിധി ഹംദാൻ അൽ ആസ്മി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണു പരിപാടി റദ്ദാക്കാനും പ്രവർത്തനങ്ങൾ നിർത്തിവക്കുവാനും ആഭ്യന്തര മന്ത്രാലയം സംഘാടകരോട് ആവശ്യപ്പെട്ടത്‌.
ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയതായി ഹുസൈനാൻ വ്യക്തമാക്കി. സ്ത്രീകൾക്ക്‌ മാത്രമായി രാവിലെ മുതൽ വൈകുന്നേരം വരെ നിശ്ചിത സമയപരിധിയിലാണു ക്യാമ്പ്‌ ക്രമീകരിച്ചതെന്നും അവർ കൂട്ടി ചേർത്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ നാഷനൽ ഡമോക്രാറ്റിക്‌ അലിയൻസ്‌ ശക്തമായി അപലപിച്ചു.

ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ച് തീവ്ര ചിന്താ ധാരയിലേക്ക്‌ രാജ്യത്തെ ഹൈ ജാക്ക് ചെയ്യാനുള്ള ചില പാർലമെന്റ അംഗങ്ങളുടെ ശ്രമങ്ങൾക്ക് മുന്നിൽ സർക്കാരിന്റെ ബലഹീനത പ്രകടമാക്കുന്ന നടപടിയാണു ഇതെന്നും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആരോപിച്ചു . സംഭവത്തെ തുടർന്ന് പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദിനു എതിരെ ശക്തമായ വിമർശ്ശനവും ഉയർന്നിട്ടുണ്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!