കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ ഈ മാസം 6 ( ഞായറാഴ്ച ) മുതൽ പൊതു ജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 28 വരെ സൗജന്യമായാണ് പ്രവേശനം അനുവദിക്കുക. ഇതിനായി ലിബറേഷൻ ടവർ വെബ് സൈറ്റിൽ മുൻ കൂർ ആയി അപ്പോയിന്റമെന്റ് എടുക്കേണ്ടതാണ്. രാവിലെ 9 മണി മുതൽ 1 മണി വരെ വിദ്യാർഥികൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. വൈകുന്നേരം 3 മുതൽ രാത്രി 9 വരെ പൊതു ജനങ്ങൾക്കും സന്ദർശനം അനുവദിക്കും. ടെല കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ 50 വർഷത്തെ ചരിത്രം വിളിച്ചോതുന്ന രേഖകളുടെയും പുരാതന ഉപകരണങ്ങളുടെയും പ്രദർശനവും ഇതോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.