കുവൈത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിഗരറ്റ്‌ കാട്രിഡ്ജുകൾക്ക്‌ കസ്റ്റംസ്‌ തീരുവ വർധിപ്പിക്കുന്നത് മാറ്റി വെച്ചു

കുവൈത്തിൽ നിക്കോട്ടിൻ, ഫ്ലേവർഡ്‌,ജെൽ, ലായനികൾ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിഗരറ്റ്‌ കാട്രിഡ്ജുകൾക്ക്‌ കസ്റ്റംസ്‌ തീരുവ വർദ്ധിപ്പിച്ച തീരുമാനം നടപ്പിലാക്കുന്നത്‌ സെപ്തംബർ 1 വരെ മാറ്റി വെച്ചു. ഇത്‌ സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏകീകൃത കസ്റ്റംസ് താരിഫ് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ ഉൽപ്പന്നങ്ങൾക്ക്‌ ഈ വർഷം മാർച്ച്‌ 1 മുതൽ കസ്റ്റംസ്‌ തീരുവ 100 ശതമാനം വർദ്ധിപ്പിക്കുവാൻ കസ്റ്റംസ് ഡയറക്ടർ ജനറൽ മുമ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണു സെപ്തംബർ 1 വരെ നടപ്പിലാക്കുന്നത്‌ മാറ്റി വെച്ചിരിക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!