Search
Close this search box.

കുവൈത്തിൽ വീണ്ടും ഇഫ്താർ പീരങ്കി ശബ്ദം മുഴങ്ങിത്തുടങ്ങി

IMG_04042022_120854_(1200_x_628_pixel)

കുവൈത്തിൽ ഇഫ്താർ പീരങ്കി ശബ്ദം കഴിഞ്ഞ ദിവസം മുതൽ വീണ്ടും മുഴങ്ങി തുടങ്ങി. തലസ്ഥാന നഗരമായ കുവൈത്ത്‌ സിറ്റിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നായിഫ്‌ പാലസിലാണ് പൈതൃകത്തിന്റെ പെരുമ വിളമ്പരം ചെയ്യുന്ന പീരങ്കി ശബ്ദം എല്ലാ റമദാൻ മാസത്തിലും മുഴങ്ങി കെട്ടിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മൂലം നിർത്തിവെച്ചിരിക്കുകയായിരുന്നു.

കോവിഡിൽ നിന്നും മുക്തി നേടി രാജ്യം സാധാരണ നിലയിലേക്ക്‌ മാറിയതോടെയാണു നോമ്പ്‌ തുറ നേരത്ത്‌ നയിഫ്‌ പാലസും പരിസരവും വീണ്ടും സജീവമായത്‌. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറു കണക്കിനു പേരാണു അറബ്, ഗൾഫ് രാജ്യങ്ങളിലെ റമദാൻ മാസ ആചാരങ്ങളിലൊന്നായ പീരങ്കി വെടിയുതിർത്തുന്ന നിമിഷം വീക്ഷിക്കാൻ എത്തുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!