കുവൈത്ത് ടി.വി യിൽ ഫലസ്തീന്റെ മാപ്പിനു പകരം അബദ്ധത്തിൽ ഇസ്രായേലിന്റെ ഭൂപടം പ്രദർശിപ്പിച്ചു : ഉദ്യോഗസ്ഥർക്കെതിരെ നടപടി

കുവൈത്ത്‌ ടെലവിഷനിലെ ക്വിസ്‌ പരിപാടിക്കിടയിൽ ഫലസ്തീന്റെ മാപ്പിനു പകരം അബദ്ധത്തിൽ ഇസ്രായേലിന്റെ ഭൂപടം പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വാർത്താ,പ്രക്ഷേപണ മന്ത്രി ഡോ. ഹമദ്‌ അൽ റൂഹുദ്ദീൻ ആണു ഇത്‌ സംബന്ധിച്ച്‌ അന്വേഷണത്തിനു ഉത്തരവിട്ടത്‌. കുവൈത്ത്‌ ടി. വി. ചാനൽ 2 വിലെ ഈ പരിപാടിയുടെ അവതാരകർക്ക്‌ എതിരെയാണു അന്വേഷണം ആരംഭിച്ചത്‌. ഉത്തരവാദിത്വമുള്ള
ജോലികളിൽ കൃത്യത ഉറപ്പ്‌ വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു, അശ്രദ്ധ കാണിക്കുന്നവർക്കെതിരെ ഏത് നിയമ നടപടിയും സ്വീകരിക്കാൻ മന്ത്രാലയം മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നൽകി.