കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ ആറാം സ്ഥാനത്ത്‌

ലോകത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ ആറാം സ്ഥാനത്ത്‌. കുവൈത്തിൽ ഒരു ഗാലൻ പെട്രോളിനു 1.57 ഡോളർ മാത്രമാണു വിലയെന്നും ‘സുട്ടോബി’ യുടെ ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പെട്രോളിനു ഏറ്റവും കുറഞ്ഞ വിലയുള്ള പത്ത് രാജ്യങ്ങളിൽ 4 ഉം അറബ് രാജ്യങ്ങളാണു. 1കുവൈത്തിനു പുറമേ ലിബിയ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങളാണു ഇവ. വെനുസ്വിലയിലാണു ലോകത്ത്‌ ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന രാജ്യം.ഇവിടെ ഒരു ഗാലന് 0.11 ഡോളറാണു വിലയെന്നും പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ലിബിയയിൽ ഒരു ഗാലന്റെ വില 0.15 ഡോളറും മൂന്നാം സ്ഥാനത്തുള്ള ഇറാനിൽ 0.23 ഡോളറുമാണു വില. ലോകത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഹോങ്കോങ്ങിലാണ്. ഇവിടെ ഒരു ഗാലന്റെ വില 13.10 ആണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.