സിക്സ്ത് റിംഗ്‌ റോഡിൽ വാഹനാപകടം : രണ്ട് പാകിസ്ഥാനികൾ മരിച്ചു ; രണ്ട് പേർക്ക് പരിക്ക്

കുവൈത്തിൽ കഴിഞ്ഞ ദിവസം വാഹനപകടത്തിൽ രണ്ട്‌ പാക്കിസ്ഥാനികൾ മരണമടയുകയും രണ്ട്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു.സിക്സ്ത്‌ റിംഗ്‌ റോഡിലാണു അപകടം നടന്നത്‌. ഇവർ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചാണു അപകടം സംഭവിച്ചതെന്ന് അഗ്നി ശമന സേന പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.