Search
Close this search box.

കു​വൈ​ത്തി​ൽ ഗോ​ത​മ്പി​ന്റെ വിതരണത്തിന് തടസ്സമില്ലെന്ന് ഗ​വ​ണ്മെ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ

wheat

കു​വൈ​ത്തി​ൽ ഗോ​ത​മ്പി​ന്റെ​യും ഗോ​ത​മ്പു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ത​ര​ണം ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി ഗ​വ​ണ്മെ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ. ഗോ​ത​മ്പി​ന്റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്റ്റോ​ക്ക് രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്. യുക്രൈൻ യു​ദ്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇതിനെ ബാ​ധി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ത്തേ​ക്കു​ള്ള ഗോ​ത​മ്പ് ഇ​റ​ക്കു​മ​തി നേ​ര​ത്തേ ഷെ​ഡ്യൂ​ൾ ചെ​യ്ത​തു​പോ​ലെ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ന്നും സി.​ജി.​സി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ ഗോ​ത​മ്പ് ക​യ​റ്റു​മ​തി നി​രോ​ധി​ച്ച​തും യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യും കു​വൈ​ത്തി​ൽ ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക പ​ട​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു ആ​ശ​ങ്ക ആ​വ​ശ്യ​മി​ല്ലെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ഭ​ക്ഷ്യ​വ​കു​പ്പും വ്യ​ക്ത​മാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!