കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കേസുകളുടെ അന്വേഷണ പുരോഗതി അറിയാം

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കേസുകളുടെ അന്വേഷണ പുരോഗതി അറിയുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പൊതു ജനങ്ങൾക്കായി പുതിയ സേവനം ലഭ്യമായി തുടങ്ങി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനുമായി ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ഇത് പ്രകാരം വിവിധ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി www.moi.gov.kw എന്ന വെബ് സൈറ്റ് വഴി ലഭ്യമാകും. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൃത്യവും സമയബന്ധിതവുമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാല വൃത്തങ്ങൾ അറിയിച്ചു.