നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി

IMG-20220529-WA0008

നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനം കാണാതായി. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

നേപ്പാളിലെ പൊഖാറയിൽനിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങിയതായി അധികൃതർ സ്ഥിരീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!