കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ എ.നസീർ ഖാൻ മൂന്നാം ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

കുവൈത്തിലെ പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനും കെ. എം. സി. സി. നേതാവുമായ എ.നസീർ ഖാൻ മൂന്നാം ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസലോകത്തെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമായ ഇദ്ദേഹം കഴിഞ്ഞ 32 വർഷമായി ദുബായ്, കുവൈത്ത്‌ , ആഫ്രിക്ക എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്‌.
2019 ൽ എൻ ആർ ഐ എക്സലൻസി അവാർഡ് ജേതാവായ നസീർ ഖാൻ തിരുവനന്തപുരം C. H സെന്റർ ആജീവാനന്ത അംഗമായും സേവനമനുഷ്ഠിച്ചു വരികയാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലംകോട് സ്വദേശിയാണ്.