അറബ്‌ രാജ്യങ്ങളിൽ ഏറ്റവും ചൂടേറിയ തലസ്ഥാന നഗരമായി കുവൈത്ത്‌ സിറ്റി

അറബ്‌ രാജ്യങ്ങളിൽ ഏറ്റവും ചൂടേറിയ തലസ്ഥാന നഗരമായി കുവൈത്ത്‌ സിറ്റി. വേനൽ കാലത്തെ മൂന്ന് മാസങ്ങളിൽ ഇവിടെ ശരാശരി താപനില 45 ഡിഗ്രി സെൽഷ്യസും പരമാവധി താപനില 51 ഡിഗ്രി സെൽഷ്യസുമാണെന്നും “ദശകങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയതും ചൂടേറിയതുമായ അറബ് വേനൽ: വരൾച്ചയുടെയും തീപിടുത്തത്തിന്റെയും ഉയർന്ന അപകടസാധ്യതകൾ” എന്ന തലക്കെട്ടിൽ അറബ് ഗൾഫ് സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസിന്റെ സമീപകാല വിശകലന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ബാഗ്ദാദ് (44 – 50 ), റിയാദ് (43 – 49 ), അബുദാബി (43 – 49 ) 42- 47), ദോഹ (41,47).എന്നിങ്ങനെയാണു മറ്റു അറബ്‌ തലസ്ഥാന നഗരങ്ങളിലെ ശരാശരി- പരമാവധി താപനില.
41 ഡിഗ്രി ശരാശരിയും 44 ഡിഗ്രി പരമാവധി താപനിലയുള്ള കാർട്ടൂം ആറാം സ്ഥാനത്താണ്. മനാമ (38- 45), മസ്‌കറ്റ് (37 – 46 ), ഡമാസ്കസ് (36 – 44 ), കെയ്‌റോ (36 -43 ).
ട്രിപ്പോളി (35 – 45 ), മൊഗാദിഷു (34 -36 ), ടുണീഷ്യ (33 – 44 ), അമ്മാൻ (32 -39 )
സന (31- 36 )റാമല്ല (30 – 31 ), അൾജീരിയ (29-40 ), ബെയ്റൂത്ത്‌(28 – 34 ), റബത്ത് (28 -31 ) എന്നിങ്ങനെയാണു മറ്റു അറബ്‌ തലസ്ഥാന നഗരങ്ങളിലെ ശരാശരി- പരമാവധി താപ നിലയെന്നും റിപ്പോർട്ടിൽ പറയുന്നു. കൊമോറോസിന്റെ തലസ്ഥാനമായ മൊറോണിയാണു അറബ്‌ തലസ്ഥാന നഗരങ്ങളിൽ ശരാശരി താപനിലയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്‌. ഇവിടെ ശരാശരി താപ നില 28 ഡിഗ്രീ സെൽഷ്യസും പരമാവധി താപനില 30 ഡിഗ്രീ സെൽഷ്യസുമാണ്.