കുവൈത്ത്‌ ഉപ അമീർ ഷെയ്ഖ് മിഷ്‌’അൽ അഹമ്മദ് അൽ സബാഹിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് അമീരി ദിവാൻ

കുവൈത്ത്‌ ഉപ അമീർ ഷെയ്ഖ് മിഷ്‌’അൽ അഹമ്മദ് അൽ സബാഹിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അമീരി ദിവാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. അസുഖത്തെ തുടർന്ന്, അദ്ദേഹത്തിന് താൽക്കാലിക വിശ്രമം ആവശ്യമായി വന്നതായും നിലവിൽ അദ്ദേഹം നല്ല ആരോഗ്യവാനാണെന്നും കുവൈത്ത്‌ ജനതയെ ആശ്വസിപ്പിച്ചുകൊണ്ട് അമീരി ദിവാൻ അറിയിച്ചു. ‘പൂർണ്ണ ആരോഗ്യം നൽകി അദ്ദേഹത്തിനു ദൈവത്തിന്റെ തുണയുണ്ടാവട്ടെ ‘എന്ന് പ്രാർത്ഥിക്കുന്നതായും വാർത്താ കുറിപ്പിൽ അറിയിച്ചു.അമീർ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി അമീറിന്റെ ഭരണ ഘടനാ പരമായ പ്രത്യേക അധികാരങ്ങൾ അർദ്ധ സഹോദരനും ഉപ അമീറുമായ 82 കാരനായ ഷൈ മിഷ്‌ അൽ അൽ അഹമദ്‌ അൽ സബാഹാണു നിർവ്വഹിച്ചു വരുന്നത്‌.