കുവൈത്തിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാർ മാസ്ക്‌ ധരിക്കൽ നിർബന്ധം

കുവൈത്തിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാർ മാസ്ക്‌ ധരിക്കാൻ പ്രതിജ്ഞാ ബദ്ധരാണെന്ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും കോവിഡ്‌ വ്യാപനം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലത്തിലാണ് നടപടി. മന്ത്രാലയത്തിന്റെ ജനറൽ ഓഫീസ്,ഉൾപ്പെടെ ആരോഗ്യ മേഖലയിലെ മുഴുവൻ ജീവനക്കാരും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം.

ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദിന്റെ നിർദ്ദേശപ്രകാരം, മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർക്കും ആശുപത്രികളുടെയും പ്രത്യേക ആരോഗ്യ, മെഡിക്കൽ സെന്ററുകളുടെ ഡയറക്ടർമാർക്കും അയച്ച വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടു.