Search
Close this search box.

കുവൈത്തിൽ ബാൽക്കണിയിൽ തുണികൾ ഉണക്കിയാൽ ഇനി മുതൽ വലിയ തുക പിഴ

clothes drying

ബാൽക്കണിയിൽ തുണികൾ ഉണക്കൽ അടക്കമുള്ള നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിക്കുന്ന നിയമ പരിഷ്കരണം കുവൈത്ത് മുനിസിപ്പാലിറ്റി പരിഗണിക്കുന്നു. കുവൈത്ത് മുനിസിപ്പാലിറ്റി പൊതുശുചിത്വം, ചവറ്റുകുട്ട ഗതാഗതം എന്നിവ സംബന്ധിച്ച് തയാറാക്കിയ പുതിയ കരട് ഓർഡിനൻസ് അവലോകനം ചെയ്യാൻ കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിന് കനത്ത പിഴ ചുമത്തുന്നതാണ് കരടുനിർദേശം. നിലവിൽ ബാൽക്കണിയിയിലും ജനലിലും വസ്​ത്രം ഉണക്കാനിടുന്നത്​ 100 ദീനാർ മുതൽ 300 ദീനാർ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദീനാർ ആക്കി ഉയർത്താനാണ് നിർദേശം.

കെട്ടിടങ്ങളുടെ ഭംഗി കെടുത്തുന്ന രീതിയിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതും ഫർണിച്ചറുകളും മറ്റും കൂട്ടിയിടുന്നതും തടയുകയാണ് ലക്ഷ്യം. തെരുവുകൾ, സ്ക്വയറുകൾ, പൊതു പാർക്കുകൾ, വാട്ടർഫ്രണ്ടുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഇറച്ചി ചുടുന്നത് അനുവദിക്കില്ല. അനുവദനീയമായ സ്ഥലത്ത് ഇക്കാര്യം പ്രത്യേകം എഴുതിവെക്കും. അല്ലാത്ത സ്ഥലത്ത് ഗ്രില്ലിങ് നടത്തിയാൽ 5000 ദീനാർ മുതൽ 2000 ദീനാർ വരെ പിഴ ചുമത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!