Search
Close this search box.

സഹേൽ ആപ്പിൽ പുതിയ സംവിധാനം ; താമസക്കാരുടെ വ്യക്തി വിവരങ്ങൾ കെട്ടിട ഉടമകൾക്ക്‌ നേരിട്ട്‌ അറിയാം

sahel

കുവൈത്തിൽ താമസക്കാരുടെ ഏറ്റവും പുതിയ വ്യക്തി വിവരങ്ങൾ കെട്ടിട ഉടമകൾക്ക്‌ നേരിട്ട്‌ അറിയുവാനും, ഏതെങ്കിലും വിവരങ്ങൾ തെറ്റാണെന്ന് കണ്ടാൽ അധികൃതർക്ക്‌ പരാതി സമർപ്പിക്കുവാനും സാധ്യമാകുന്ന സംവിധാനം സഹേൽ ആപ്പ്‌ വഴി നിലവിൽ വന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണു ഇക്കാര്യം പ്രഖ്യാപിച്ചത്‌. ഇത്തരത്തിൽ കെട്ടിട ഉടമകളിൽ നിന്ന് പരാതി ലഭിച്ചാൽ പരാതിയുടെ സാധുത പരിശോധിക്കാൻ കെട്ടിട ഉടമയിൽ നിന്ന് അധികൃതർ കൂടുതൽ വിവരങ്ങൾ ആരായും. പ്രത്യേകിച്ച് കെട്ടിടത്തിനു മറ്റു ഉടമയോ, പങ്കാളികളോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ, കെട്ടിട ഉടമസ്ഥരിൽ ഒരാൾ മറ്റൊരാൾ അറിയാതെ പാട്ടക്കരാർ ഒപ്പിട്ടുണ്ടോ, താമസക്കാരെ ഒഴിപ്പിക്കാനുള്ള അധികാരം കെട്ടിടത്തിന്റെ മുൻ ഉടമ പുതിയ ഉടമക്ക് നൽകിയിട്ടുണ്ടോ മുതലായ വിവരങ്ങളാണ് പരാതിക്കാരിൽ നിന്ന് ആരായുക.കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഈ സംവിധാനം പബ്ലിക് അതൊറിറ്റി ഫോർ സിവിൽ ഇൻഫോർമ്മേഷന്റെ വെബ്‌ സൈറ്റിൽ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ആദ്യമായാണു സർക്കാർ സേവനങ്ങളുടെ ഏകീകൃത സംവിധാനമായ സഹേൽ ആപ്പിൽ ഈ സേവനം ചേർക്കുന്നത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!