നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ : കുവൈത്ത്‌ ഉപപ്രധാനമന്ത്രി സെൻട്രൽ ജയിൽ സന്ദർശിക്കവെ സുരക്ഷാ പരിശോധനക്ക്‌ സ്വയം വിധേയനായി

നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്ന സന്ദേശം നൽകി കുവൈത്ത്‌ ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹ്‌. കുവൈത്ത്‌ സെന്റ്രൽ ജയിലിൽ സന്ദർശ്ശനം നടത്തവേയാണു മന്ത്രി ജയിൽ പ്രവേശന കവാടത്തിൽ സുരക്ഷാ പരിശോധനക്ക്‌ സ്വയം വിധേയനായി മാതൃക കാട്ടിയത്. ജയിലുകളിൽ മയക്ക്‌ മരുന്ന് കടത്ത്‌ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ സന്ദർശ്ശനം. ജയിലിലെ സൗകര്യങ്ങൾ പരിശോധിച്ച മന്ത്രി, , ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബ സന്ദർശനം, വിനോദം, കായികം, എന്നിങ്ങനെ തടവുകാർക്ക്‌ നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടി.

ജയിൽ സന്ദർശ്ശകർ അകത്തേക്ക്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ സുരക്ഷാ നടപടികൾ കർശനമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നി പറഞ്ഞു. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനയിൽ നിന്ന് ആരെയും ഒഴിവാക്കരുതെന്നും എല്ലാവരേയും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ അകത്തേക്ക്‌ കടത്തി വിടാൻ പാടുള്ളൂ എന്നും മന്ത്രി ഉദ്യോഗസ്ഥർക്ക്‌ കർശ്ശന നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!