കുവൈറ്റ്: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വൻതോതിൽ സബ്‌സിഡിയുള്ള (തംവീൻ) ഭക്ഷ്യവസ്തുക്കൾ കുവൈത്ത് കസ്റ്റംസ് പിടികൂടി. “സുലൈബിയയിൽ വൻതോതിൽ തംവീൻ ഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 1,000 കാൻ പാലും 400 കുപ്പി എണ്ണയും മറ്റുള്ളവയും അതിൽ ഉൾപ്പെടുന്നു,” കസ്റ്റംസ് അറിയിച്ചു. നിയമനടപടികൾ ധനമന്ത്രാലയത്തിൽ പുരോഗമിക്കുകയാണ്.