കുവൈത്ത് സിറ്റി : ഡിസംബർ 7 മുതൽ കുവൈത്തിൽ എല്ലാ ഉപയോക്താക്കൾക്കും “ആപ്പിൾ പേ” സേവനം ലഭ്യമാകും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇത് അനുസരിച്ച് അടുത്ത മാസം 7 മുതൽ “ആപ്പിൾ” ഫോണുകളും വാച്ചുകളും ഉപയോഗിക്കുന്ന കുവൈത്തിലെ എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാകും. ധന മന്ത്രാലയം നിഷ്കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും ആപ്പിൾ കമ്പനി പൂർത്തിയാക്കിയ ശേഷമാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ഓരോ പണ ഇടപാടും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പെയ്മെന്റ് കാർഡ് മറ്റൊരാൾക്ക് കൈമാറാതെയും പേയ്‌മെന്റ് ഉപകരണങ്ങളിൽ സ്പർശിക്കാതെയും ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധ്യമാകുന്ന പേയ്‌മെന്റ് രീതിയാണ് “ആപ്പിൾ പേ”.