നവംബർ 4 മുതൽ ശുചിത്വ പ്രചരണ ക്യാമ്പെയ്ൻ സംഘടിപ്പിക്കാനൊരുങ്ങി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ നാലു മുതൽ ഡിസംബർ അഞ്ചു വരെ ശുചിത്വ പ്രചാരണ ക്യാമ്പെയ്ൻ സംഘടിപ്പിക്കാനൊരുങ്ങി സാമൂഹികകാര്യ മന്ത്രാലയം. സാമൂഹികകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ അദ്ധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. നവംബർ നാലു മുതൽ ഡിസംബർ അഞ്ചു വരെയുള്ള കാലയളവിൽ ഇതാണ് നിങ്ങളുടെ പങ്ക് എന്ന മുദ്രാവാക്യത്തിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വിവിധ പരിപാടികളിൽ സംഘടിപ്പിക്കും. സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയം, മുൻസിപ്പാലിറ്റി, യുവ വോളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് ക്യാമ്പെയൻ കാലയളവിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തും.

പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കുക, സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക, ശുചിത്വം ജീവിതശൈലിയായി സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പെയ്ൻ നടത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളും ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!