കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീപിടിച്ചു. ദസ്മൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. അൽ ഷഹീദ്, അൽ ഹിലാലി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി കുത്തൈ് ഫയർ ഫോഴ്സ് അറിയിച്ചു.
സ്ഥലത്തെത്തിയ ഉടൻ തന്നെ ജീവനക്കാർ വീട്ടിലെ താമസക്കാരെ ഒഴിപ്പിക്കുകയും തീ അണയ്ക്കാനും തീ നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അടിയന്തര മെഡിക്കൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിക്കേറ്റവർക്ക് ചികിത്സ നൽകി. സ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.