കല്യാണ്‍ ഹോംസുമായി കൈകോര്‍ത്ത് നിവിന്‍ പോളി

kalyan

തൃശൂർ: കല്യാൺ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിൻറെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേർച്ചയാണ് ഈ തീരുമാനത്തിന് പിന്നിൽ.

കല്യാൺ ഹോംസിൻറെ മുഖമെന്ന നിലയിൽ, നിവിൻ പോളി ബ്രാൻഡിൻറെ മുഖ്യ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിലുടനീളം വീട് വാങ്ങുന്നവരുമായി ദീർഘനാളായി നിലനില്ക്കുന്ന കമ്പനി ഉയർത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ കല്യാൺ ഹോംസിൻറെ മുഖമായി നിവിൻ പോളി എത്തുന്നത് സഹായിക്കുമെന്ന് കരുതുന്നു.

നിവിൻ പോളിയെ ബ്രാൻഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കല്യാൺ ഹോംസ് മാനേജിംഗ് ഡയറക്‌ടർ ആർ. കാർത്തിക് പറഞ്ഞു. നിവിൻ പോളിയുടെ സ്വീകാര്യതയും വിശ്വാസ്യതയും ഓരോ വീടുകളിലും പകർന്നു നൽകാൻ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം ആഴത്തിലാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ഒരു ബ്രാൻഡുമായി സഹകരിക്കുന്നതെന്ന് നിവിൻ പോളി ചൂണ്ടിക്കാട്ടി. ഓരോ നിർമ്മാണവും യഥാർത്ഥ വീടുകളായി മാറ്റുക എന്ന ആശയം നടപ്പാക്കുന്നതിനാണ് കല്യാൺ ഹോംസിനൊപ്പം ചേരുന്നത്. വീട് എന്നത് ഒരു വലിയ വൈകാരിക നിക്ഷേപമാണ്. കല്യാൺ ഹോംസ് ഓരോ പദ്ധതിയിലും പുലർത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാർഹമാണെന്നും നിവിൻ പോളി പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷത്തിൽ കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ച് പുതിയ റെസിഡൻഷ്യൽ പ്രോജക്‌ടുകൾ ആരംഭിക്കുമെന്ന് കല്യാൺ ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

കല്യാൺ ജൂവലേഴ്‌സ് സ്ഥാപകർ പ്രൊമോട്ട് ചെയ്യുന്ന കല്യാൺ ഹോംസിന് നിലവിൽ കേരളത്തിലെമ്പാടുമായി 25 പ്രോജക്‌ടുകളുണ്ട്. കൊച്ചി തേവരയിൽ ആരംഭിച്ച ‘എ ഡിഫറെൻറ് സ്‌റ്റോറി’ എന്ന അൾട്രാ ലക്ഷ്വറി പ്രോജക്‌ടും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങാനും കമ്പനി ലക്ഷ്യമിടുന്നു.

നിവിൻ പോളിയുമായുള്ള സഹകരണത്തിലൂടെ കല്യാൺ ഹോംസ് നിർമ്മിക്കുന്ന വീടുകൾ വാങ്ങുന്നവരുമായി വൈകാരികമായ അടുപ്പം ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. സംശുദ്ധിയും രൂപകൽപ്പനയിലെ മികവും നീണ്ടുനിൽക്കുന്ന മൂല്യവും തുടർന്നും കല്യാൺ ഹോംസ് കാത്തു സൂക്ഷിക്കും.

ഫോട്ടോ ക്യാപ്‌ക്ഷൻ:
കല്യാൺ ഹോംസിൻറെ ബ്രാൻഡ് അംബാസഡറായി നടൻ നിവിൻ പോളി ചുമതലയേൽക്കുന്നു. കല്യാൺ ഹോംസ് ചെയർമാൻ ടി.എസ്. കല്യാണരാമൻ, മാനേജിംഗ് ഡയറക്‌ടർ ആർ. കാർത്തിക് എന്നിവർ സമീപം. നിവിൻ പോളി ഇതാദ്യമായാണ് ഒരു ബ്രാൻഡിൻറെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറാകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!