കുവൈത്ത് സിറ്റി: കുവൈത്തിൽ 319 പ്രവാസികളുടെ മേൽവിലാസം നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ അധികൃതരാണ് ഇവരുടെ പേരു വിവരങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇവരുടെ മേൽ വിലാസം രേഖപ്പെടുത്തിയ കെട്ടിടം പൊളിച്ചുമാറ്റുകയോ അല്ലെങ്കിൽ കെട്ടിട ഉടമയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലോ ആണ് നടപടി.
പ്രഖ്യാപനം വന്ന തീയതി മുതൽ 30 ദിവസത്തിനകം ഇവർ ആവശ്യമായ രേഖകൾ സഹിതം ‘സഹേൽ’ ആപ്പ് വഴി പുതിയ വിലാസം രജിസ്റ്റർ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, 1982 ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (33) പ്രകാരം പിഴ ശിക്ഷക്ക് വിധേയരാകും. ഓരോ വ്യക്തിക്കും 100 ദിനാറിൽ കവിയാത്ത പിഴയായിരിക്കും ഈടാക്കുക.








