ജഹ്‌റയിൽ ശക്തമായ സുരക്ഷാ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

IMG-20261030-WA0053

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന. ജഹ്‌റയിൽ നടന്ന പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. നെഗറ്റീവ് ഫിനോമിന കമ്മിറ്റി, നിരവധി സർക്കാർ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ജഹ്‌റ സുരക്ഷാ ഡയറക്ടറേറ്റ് നസീം, ഖസർ, വഹാ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഒരു ഫീൽഡ് സുരക്ഷാ ക്യാമ്പെയ്ൻ നടത്തിയിരുന്നു.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, കുവൈത്ത് മുൻസിപ്പാലിറ്റി, വൈദ്യുതി ജലം പുനരുപയോഗ ഊർജ്ജ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തിയത്. പരിശോധന ക്യാമ്പയിനിൽ താമസ ലംഘനം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾക്ക് മൂന്ന് മുന്നറിയിപ്പുകൾ നൽകി. മുൻസിപ്പൽ നിയമലംഘനങ്ങൾക്ക് നാല് മുന്നറിയിപ്പു നോട്ടീസുകൾ പുറപ്പെടുവിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് നിയമലംഘന റിപ്പോർട്ടുകൾ നൽകി. ഒളിച്ചോട്ട കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്ന ഒരാളെ പിടികൂടുകയും ചെയ്തു.

 

നിയമലംഘനങ്ങൾ തടയുന്നതിനും പൊതുസുരക്ഷാ ശക്തിപ്പെടുത്തുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പൊതുക്രമം നിലനിർത്തുന്നതിനും വേണ്ടി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!