കുവൈത്ത് സിറ്റി: കുവൈത്തിൽ നിര്യാതനായ പ്രവാസി മലയാളിയും എറണാകുളം സ്വദേശിയുമായ സിനോ ദേവസിക്കുട്ടിയുടെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നിയമപരവും ഔദ്യോഗികപരവുമായ നടപടിക്രമങ്ങൾ ഒ ഐ സി സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. വൈകുന്നേരം 7 മണിക്ക് കുവൈറ്റ് എയർവെയ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു സിനോ ദേവസിക്കുട്ടി മരിച്ചത്. അൽ ജാബിർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രിൻസി പോളിയാണ് ഭാര്യ. മക്കൾ: ഡിയോൺ, ദിയ, ദിവ.








