കുവൈറ്റ് അഗ്നിശമന സേനാംഗങ്ങൾ മിന അബ്ദുല്ല ഗോഡൗണിലുണ്ടായ തീയണച്ചു

കുവൈറ്റ്: ശനിയാഴ്ച വൈകീട്ടോടെ മിന അബ്ദുള്ളയിലെ ഗോഡൗണിലുണ്ടായ തീപിടിത്തം അണച്ചതായി കുവൈറ്റ് ഫയർഫോഴ്സ് (കെഎഫ്എഫ്) അറിയിച്ചു. 5,000 ചതുരശ്ര മീറ്റർ ഗോഡൗണിൽ പ്രാദേശിക സമയം രാത്രി 8:46 ന് തീപിടിത്തമുണ്ടായതായി കെഎഫ്എഫ് മാധ്യമ വിഭാഗം അറിയിച്ചു. സേനയിൽ നിന്നുള്ള ടീമുകളും കുവൈറ്റ് നാഷണൽ ഗാർഡുകളും (കെഎൻജി) അഗ്നിശമന ഡ്യൂട്ടിയിൽ പങ്കെടുത്തിരുന്നു. തീപിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമ വിഭാഗം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ – ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ […]
കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബർ 29 ന്

കുവൈറ്റ്: രാഷ്ട്രീയ തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം ദേശീയ അസംബ്ലി പിരിച്ചുവിട്ട് വിളിച്ച തെരഞ്ഞെടുപ്പിന്റെ തീയതി അമീരി പ്രഖ്യപിച്ചു. സെപ്തംബർ 29 നാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റായ അൽ-കുവൈത്ത് അൽ-യൂമിൽ ഈ ഉത്തരവ് പ്രസിദ്ധീകരിക്കുകയും അതനുസരിച്ച് പ്രാബല്യത്തിൽ വരികയും ചെയ്തു. സെപ്റ്റംബർ 7 ആണ് രജിസ്ട്രേഷനുള്ള അവസാന ദിവസം. മത്സരത്തിൽ നിന്ന് സ്ഥാനാർത്ഥികളെ പിൻവലിക്കുന്നതും തിങ്കളാഴ്ച മുതൽ ആരംഭിച്ച് സെപ്റ്റംബർ 29 ന് തിരഞ്ഞെടുപ്പ് തീയതിക്ക് ഏഴ് ദിവസം മുമ്പ് വരെ തുടരും. കൂടുതൽ […]
കുവൈത്തിൽ ജൂത ചിഹ്നം പതിച്ച ഉൽപ്പന്നങ്ങൾ വിപണനം ചെയ്ത സ്ഥാപനം അടപ്പിച്ചു

കുവൈത്തിൽ ജൂത ചിഹ്നം പതിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനം വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി.സാൽമിയ പ്രദേശത്തെ ഒരു സ്ഥാപനത്തിൽ നിന്നാണു ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. രാജ്യത്തെ നിയമങ്ങൾക്കും പൊതു ബോധത്തിനും വിരുദ്ധമായ പ്രവർത്തനമാണു സ്ഥാപനത്തിൽ നിന്ന് ഉണ്ടായത് എന്ന് മന്ത്രാലയം അറിയിച്ചു.പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് നൽകി വരുന്ന സൗജന്യ റേഷൻ അവസാനിക്കുന്നു

കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് നൽകി വരുന്ന സൗജന്യ റേഷൻ ഈ മാസം അവസാനം ( ഓഗസ്ത് 31) നിർത്തലാക്കും. കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉയർന്ന അപകട സാധ്യതയുള്ള ജീവനക്കാർക്ക് വേണ്ടി ഈ വർഷം മാർച്ച് മാസം മുതലാണു സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്.മന്ത്രി സഭാ തീരുമാന പ്രകാരം വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു റേഷൻ വിതരണം നടത്തി വന്നിരുന്നത്.കോവിഡ് മുൻ നിരപോരാളികളായ സ്വദേശികൾക്ക് എന്ന പോലെ വിദേശികൾക്കും സൗജന്യ റേഷൻ ആനുകൂല്യം […]
കുവൈത്തിലെ ‘വാസ്ത’ സമ്പ്രദായം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ പ്രത്യേക ഇടപെടൽ

കുവൈത്തിന്റെ പുരോഗതിക്ക് തടസ്സമാകുന്ന ‘വാസ്ത’ സമ്പ്രദായം അവസാനിപ്പിക്കാൻ പുതിയ പ്രധാന മന്ത്രി ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹ് നടത്തുന്ന ഇടപെടലുകൾ ശ്രദ്ദേയമാകുന്നു. പ്രധാന മന്ത്രിയായി നിയമിക്കപ്പെട്ട കഴിഞ്ഞ മാസം മുതൽ നിരവധി ഉദ്യമങ്ങളാണു അദ്ദേഹം ഇതിനായി നടത്തി വരുന്നത്. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഇടനിലക്കാരോ ശുപാർശകരോ ഇല്ലാതെ തന്നെ സർക്കാർ കാര്യാലയങ്ങളിൽ ഇടപാടുകൾ നടത്താൻ സാധിക്കുന്ന തരത്തിൽ നിലവിലെ ചട്ടക്കൂടുകളിൽ മാറ്റം വരുത്താനാണു അദ്ദേഹം ശ്രമിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട […]
കുവൈത്തിൽ വിദേശികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച
കുവൈത്തിൽ വിദേശികൾക്ക് ആരോഗ്യ മന്ത്രാലയ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയവും ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി ( ദമാൻ ) അധികൃതരുമായി ചർച്ച നടത്തി. ഇതിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും ദമാൻ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളൂവാനും ചർച്ചയിൽ ധാരണയായതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ഉണ്ട്.സർക്കാർ ആശുപത്രികളിലെയും ക്ലിനിക്കുകളിലേയും സേവനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുവാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി,അടുത്ത വർഷം മുതൽ വിദേശി തൊഴിലാളികളുടെ ചികിൽസ […]
കുവൈത്തിൽ ടാക്സി സ്ഥാപനങ്ങൾക്കും റോമിങ്, കോൾ ടാക്സി കമ്പനികൾക്കും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

കുവൈത്തിൽ ടാക്സി സ്ഥാപനങ്ങൾക്കും റോമിങ്, കോൾ ടാക്സി കമ്പനികൾക്കും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പുതിയ മാർഗനിർദേശങ്ങൾ നൽകി. യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും സുരക്ഷ കണക്കിലെടുത്തും ഗതാഗതം സുഗമമാക്കുന്നതിനുമായാണ് നടപടികൾ. ഡ്രൈവർ സീറ്റിനു പിന്നിൽ ടാക്സി ലൈസൻസിന്റെ അറബി, ഇംഗ്ലീഷ് പകർപ്പുകളും പ്രദർശിപ്പിക്കണം. ഡ്രൈവറുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ടാക്സി കമ്പനിയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാരെ കയറ്റുന്ന സമയം തൊട്ട് മീറ്റർ പ്രവർത്തിപ്പിക്കണം. ഓൺകോൾ ടാക്സി ഡ്രൈവർമാർ തെരുവിൽ നിന്ന് യാത്രക്കാരെ എടുക്കാൻ പാടില്ല. കാൾ ടാക്സികൾ വിമാനത്താവളത്തിൽ […]
മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ വെടിവെപ്പ് : രണ്ടു പേർ മരിച്ചു | ഒരാൾക്ക് പരിക്ക്

ബോട്ടിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ ഉണ്ടായ വെടിവെപ്പിൽ രണ്ടു കള്ളക്കടത്തുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കടൽ വഴിയുള്ള കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് ഡ്രഗ്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് സൂചന ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ ബോട്ട് തടയുകയായിരുന്നു. ഇതിനിടെ കോസ്റ്റ്ഗാർഡിന്റെ ബോട്ടുകൾക്ക് നേരെ വെടിവെപ്പുണ്ടായി. തുടർന്ന് കോസ്റ്റ്ഗാർഡുകൾ തിരിച്ച് വെടി വെക്കുകയായിരുന്നു. ബോട്ടിൽ നടത്തിയ തിരച്ചിലിൽ 79 കിലോഗ്രാം ഹാഷിഷും ഒരു കിലോഗ്രാം ഷാബുവും കണ്ടെത്തി. കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ കർശന പരിശോധന നടന്നുവരികയാണ്.
കുവൈത്തിൽ 10 വർഷത്തിനുള്ളിൽ പ്രസികൾ നാട്ടിലേക്കയച്ചത് 50.75 ബില്യൺ ദിനാർ

കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 50.75 ബില്യൺ ദിനാർ. 2011 മുതൽ കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 2011ൽ 3.54 ബില്യൺ ദിനാറാണു പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. എന്നാൽ 2021 ൽ ഇത് ഏകദേശം 5.52 ബില്യൺ ആയി ഉയർന്നു. കഴിഞ്ഞ 11 വർഷമായി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകളിൽ വ്യത്യസ്തമായ മാറ്റങൾ വന്നതും ശ്രദ്ധേയമാണു.ആഗോള തലത്തിൽ പല രാഷ്ട്രീയ സംഭവങ്ങളും അരങ്ങേറിയ 2011 ൽ പോലും […]