ഫർവാനിയ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ആദ്യ ഘട്ട പ്രവർത്തനം ആരംഭിച്ചു

ഫർവാനിയ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ ആദ്യ ഘട്ട പ്രവർത്തനം ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഫർവാനിയ പ്രദേശത്തെ പൗരന്മാർക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യസേവനം ലഭ്യമാകാൻ സഹായകമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നാലു ലക്ഷത്തി ഇരുപത്തി മൂന്നായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു നിർദ്ദിഷ്ട ആശുപത്രി കെട്ടിടം രൂപ കൽപന ചെയ്തിരിക്കുന്നത്. 1400 വാഹനങ്ങൾക്ക് ഒരേ സമയം ഇവിടെ പാർക്ക് ചെയ്യുവാൻ സൗകര്യം ഉണ്ടായിരിക്കും. കാർ പാർക്കിംഗ് പ്രദേശം ആശുപത്രി […]
കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. സെപതംബർ 29 വ്യാഴാഴ്ചയാണു തെരഞ്ഞെടുപ്പ് നടക്കുക. അന്ന് പൊതു അവധി ആയിരിക്കും. ഇന്ന് ചേർന്ന ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം . കഴിഞ്ഞ മാസമാണു കുവൈത്ത് പാർലമന്റ് പിരിച്ചു വിട്ടു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചത്.
കുവൈത്ത് എയർ വെയ്സ് വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം

കുവൈത്ത് എയർ വെയ്സ് വിമാനത്തിൽ ഒരു യുവതി കുഞ്ഞിന് ജന്മം നൽകി. കുവൈത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ K. U. 117 നമ്പർ വിമാനത്തിലാണ് യാത്രക്കാരിയായ യുവതിക്ക് പെട്ടെന്ന് പ്രസവ മുറി സജ്ജീകരിച്ചത്. യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതി വിവരം ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ക്രൂ അംഗങ്ങളുടെ നേതൃത്വത്തിൽ വിമാനത്തിൽ അടിയന്തിരമായി പ്രസവ മുറി സജ്ജീകരിക്കുകയും യുവതിയുടെ സുഖ പ്രസവത്തിനു സൗകര്യം ഒരുക്കുകയുമായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കുവൈത്ത് എയർ […]
കുവൈത്തിൽ സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷനിൽ പുതിയ നിബന്ധന : ഇന്ത്യൻ എൻജിനീയർമാർ പ്രതിസന്ധിയിൽ

കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ താമസ രേഖ പുതുക്കൽ വീണ്ടും പ്രതിസന്ധിയിൽ. എഞ്ചിനീയർമ്മാരുടെ താമസ രേഖ പുതുക്കുന്നതിനു കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയർസ് ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥയാണു ഇവിടെ എഞ്ചിനീയർമ്മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിനു പേർക്ക് തിരിച്ചടിയായിരിക്കുന്നത്. എഞ്ചിനീയർമ്മാരുടെ താമസ രേഖ പുതുക്കുന്നതിനു കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയർ അധികൃതരിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നേരത്തെ നിർബന്ധമാക്കിയിരുന്നു. എന്നാൽ കുവൈത്ത് സോസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥ പ്രകാരം ഇത് ലഭ്യമാകണമെങ്കിൽ പ്രസ്ഥുത കോളേജിനും കോഴ്സിനും വിദ്യാർത്ഥി […]
കുവൈത്തിലെ ഇന്റർനെറ്റ് ഉപയോഗം 93.4 ശതമാനവും മൊബൈൽ ഫോണിലൂടെ

കുവൈത്തിലെ ആകെയുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 93.4 ശതമാനം പേരും മൊബെയിൽ ഫോണിലൂടെയാണ് ഇനറ്റർ നെറ്റ് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ സ്ഥിതിവിവരക്കണക്കുകളിൽ വിദഗ്ധരായ KEPIOS പുറത്തിറക്കിയ പുതിയ സ്ഥിതി വിവര കണക്കിലാണു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം, രാജ്യത്തെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 0.4% പേർ മാത്രമാണു കമ്പ്യൂട്ടറുകളിലൂടെയോ ലാപ്‌ടോപ്പിലൂടെയോ മാത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അതേസമയം ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ മൊബെയിൽ ഫോൺ എന്നീ മൂന്നു ഉപകരണങ്ങൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നത് 6.2 ശതമാനമാണ് .രാജ്യത്തെ മൊത്തം ജന സംഖ്യയിൽ […]
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ : കുവൈത്ത് ഉപപ്രധാനമന്ത്രി സെൻട്രൽ ജയിൽ സന്ദർശിക്കവെ സുരക്ഷാ പരിശോധനക്ക് സ്വയം വിധേയനായി

നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്ന സന്ദേശം നൽകി കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്. കുവൈത്ത് സെന്റ്രൽ ജയിലിൽ സന്ദർശ്ശനം നടത്തവേയാണു മന്ത്രി ജയിൽ പ്രവേശന കവാടത്തിൽ സുരക്ഷാ പരിശോധനക്ക് സ്വയം വിധേയനായി മാതൃക കാട്ടിയത്. ജയിലുകളിൽ മയക്ക് മരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണു മന്ത്രിയുടെ സന്ദർശ്ശനം. ജയിലിലെ സൗകര്യങ്ങൾ പരിശോധിച്ച മന്ത്രി, , ഭക്ഷണം, ആരോഗ്യ സംരക്ഷണം, കുടുംബ […]
ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി കുവൈത്ത് – യുഎസ് ഉദ്യോഗസ്ഥർ

കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി, മജീദ് അൽ-ദാഫിരി, കുവൈറ്റിലെ യുഎസ് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് ജിം ഹോൾട്ട്‌സ്‌നൈഡറുമായി കൂടിക്കാഴ്ച നടത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചയിൽ ഇരു ഉദ്യോഗസ്ഥരും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും പൊതു താൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
അവധിക്കാലം കഴിയുന്നു : കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

അവധിക്കാലം കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റിന് അഞ്ചിരട്ടിയോളമാണ് വില വർധിച്ചത്. നിലവിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും 20 ദീനാറിൽ താഴെയാണ് പുറപ്പെടൽ ടിക്കറ്റ് നിരക്ക്. അതേസമയം കുവൈത്തിലേക്കുള്ള നിരക്ക് 140 ദീനാറിനും190നും ഇടയിലാണ്. കോഴിക്കോട്ടുനിന്ന് ഈ മാസം 25ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് 45,000ന് മുകളിലാണ്. 10,000-15,000 ആണ് ഇതിന് സാധാരണ നിരക്കുണ്ടാകാറുള്ളത്. ഈ മാസം അവസാന വാരമാണ് കുവൈത്തിൽ സ്കൂളുകൾ തുറക്കുന്നത്. […]
കുവൈത്ത് വിമാന താവളത്തിൽ സ്വകാര്യ വാഹനങ്ങൾ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന : നിരവധി പേർ പിടിയിൽ

കുവൈത്ത് വിമാനതാവളത്തിൽ യാത്രക്കാരെ എത്തിക്കാനും സ്വീകരിക്കാനും എത്തുന്ന സ്വകാര്യ വാഹനങ്ങൾ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും താൽക്കാലിക ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്നുള്ള സുരക്ഷാ പരിശോധന ദിനേനെ തുടരുമെന്ന് റിപ്പോർട്ട് ഉണ്ട്. ഇതിനകം 20 നിയമലംഘകർ അറസ്റ്റിലായി.ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സംസ്കാരത്തിന്റെ മുഖമായ വിമാനത്താവളത്തിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള […]