കുവൈത്ത് ബ്ലഡ് ബാങ്കിൽ O- നെഗറ്റീവ് രക്ത ഗ്രൂപ്പിന് ദൗർലഭ്യം ; രക്ത ദാനത്തിനു മുന്നോട്ട് വരണമെന്ന് അധികൃതർ

കുവൈത്ത് ബ്ലഡ് ബാങ്കിൽ O- നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനു ദൗർലഭ്യം നേരിടുന്നതായി കുവൈത്ത് ബ്ലഡ് ബാങ്ക് അധികൃതർ . നിലവിൽ ഈ ഗ്രൂപ്പ് രക്തം അടിയന്തിരമായി ആവശ്യം വന്നിരിക്കുകയാണെന്നും ഈ രക്ത ഗ്രൂപ്പിൽ ഉള്ളവർ രക്ത ദാനത്തിനു മുന്നോട്ട് വരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സോഷ്യൽ മീഡിയ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി

ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര് ഖര് തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം . പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം അഭ്യര്‍ഥന നടത്തിയത്.
സ്പൈസ് ജെറ്റ് വിമാനത്തിന്റെ 50 % വിമാനങ്ങൾക്ക് 8 ആഴ്ച്ചത്തേയ്ക്ക് വിലക്കേർപ്പെടുത്തി ഡിജിസിഎ

സ്പൈസ് ജെറ്റ് വിമാനത്തിന്റെ 50 ശതമാനം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സ്പൈസ് ജെറ്റിന്റെ 50 ശതമാനം ഫ്ളൈറ്റുകൾ എട്ട് ആഴ്ച്ചത്തേയ്ക്ക് നിരോധിച്ചു. എട്ട് ആഴ്ചയിൽ സ്പൈസ് ജെറ്റ് വിമാനം നിരീക്ഷണത്തിലായിരിക്കും. വിമാനത്തിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ ഉണ്ടാകുന്നതിനെ തുടർന്നാണ് നടപടി. എട്ട് ആഴ്ച്ചയ്ക്ക് ശേഷം വിലക്ക് പിൻവലിക്കണമെങ്കിൽ അധിക ഭാരം വഹിക്കാനുള്ള ശേഷി വിമാനത്തിനുണ്ടെന്ന് സ്പൈസ് ജെറ്റ് തെളിയിക്കണം. കൂടാതെ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യാനും പാടില്ല. അടുത്തിടെ ഡിജിസിഎ അധികൃതർ […]
സഹേൽ ആപ്പിൽ പുതിയ സംവിധാനം ; താമസക്കാരുടെ വ്യക്തി വിവരങ്ങൾ കെട്ടിട ഉടമകൾക്ക് നേരിട്ട് അറിയാം

കുവൈത്തിൽ താമസക്കാരുടെ ഏറ്റവും പുതിയ വ്യക്തി വിവരങ്ങൾ കെട്ടിട ഉടമകൾക്ക് നേരിട്ട് അറിയുവാനും, ഏതെങ്കിലും വിവരങ്ങൾ തെറ്റാണെന്ന് കണ്ടാൽ അധികൃതർക്ക് പരാതി സമർപ്പിക്കുവാനും സാധ്യമാകുന്ന സംവിധാനം സഹേൽ ആപ്പ് വഴി നിലവിൽ വന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരാണു ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരത്തിൽ കെട്ടിട ഉടമകളിൽ നിന്ന് പരാതി ലഭിച്ചാൽ പരാതിയുടെ സാധുത പരിശോധിക്കാൻ കെട്ടിട ഉടമയിൽ നിന്ന് അധികൃതർ കൂടുതൽ വിവരങ്ങൾ ആരായും. പ്രത്യേകിച്ച് കെട്ടിടത്തിനു മറ്റു ഉടമയോ, പങ്കാളികളോ ഉണ്ടെങ്കിൽ അവയുടെ […]
ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും : ഫലം ഇന്ന് വൈകീട്ടോടെ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യൻ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണൽ പൂർത്തിയായ ശേഷം, മുഖ്യ ഭരണാധികാരി പിസി മോദി, ഇന്ത്യയുടെ സർവ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും.
കുവൈത്തിൽ ബാൽക്കണിയിൽ തുണികൾ ഉണക്കിയാൽ ഇനി മുതൽ വലിയ തുക പിഴ

ബാൽക്കണിയിൽ തുണികൾ ഉണക്കൽ അടക്കമുള്ള നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിക്കുന്ന നിയമ പരിഷ്കരണം കുവൈത്ത് മുനിസിപ്പാലിറ്റി പരിഗണിക്കുന്നു. കുവൈത്ത് മുനിസിപ്പാലിറ്റി പൊതുശുചിത്വം, ചവറ്റുകുട്ട ഗതാഗതം എന്നിവ സംബന്ധിച്ച് തയാറാക്കിയ പുതിയ കരട് ഓർഡിനൻസ് അവലോകനം ചെയ്യാൻ കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിന് കനത്ത പിഴ ചുമത്തുന്നതാണ് കരടുനിർദേശം. നിലവിൽ ബാൽക്കണിയിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദീനാർ മുതൽ 300 ദീനാർ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 […]
സഹൽ ആപ്പിൽ 7 പുതിയ സേവനങ്ങൾ കൂടി

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സംവിധാനം സഹൽ ആപ്പ് വഴി 7 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കി. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട താഴെ പറയുന്ന 7 സേവനങ്ങളാണു പുതുതായി ചേർത്തിരിക്കുന്നത്. 1 ) ട്രാഫിക് പിഴ അടയ്ക്കൽ 2) മറ്റുള്ളവരുടെ ട്രാഫിക് പിഴ അടയ്ക്ൽ 3 ) താമസരേഖയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ 4 )വിസയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ 5 ) നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റുകളുടെ പണം അടയ്ക്കൽ 6 ) […]
കുവൈത്തിൽ വിവാഹ മോചനങ്ങളുടെ പ്രധാന കാരണം സമൂഹ മാധ്യമങ്ങളെന്ന് പഠനം

കുവൈത്തിൽ ഭൂരിഭാഗം വിവാഹ മോചനങ്ങൾക്കും പ്രധാന കാരണം സമൂഹ മാധ്യമങ്ങളാണെന്ന് പഠനം. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് കുവൈത്തിലെ വിവാഹമോചന പ്രതിഭാസത്തെക്കുറിച്ച് പൗരന്മാരിൽ നടത്തിയ അഭിപ്രായ സർവേയിലാണു ഇക്കാര്യം സ്ഥിരീകരിച്ചത്. സർവ്വേയിൽ പങ്കെടുത്ത 15 ശതമാനം പേരും വിശ്വസിക്കുന്നത് രാജ്യത്തേ വിവാഹമോചനം എന്ന പ്രതിഭാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം സമൂഹ മാധ്യമങ്ങൾ തന്നെയാണ് എന്നാണ്. എന്നാൽ സർവ്വേയിൽ പങ്കെടുത്ത 13 ശതമാനം പേരുടെ അഭിപ്രായം മതവിശ്വാസത്തിലെ പോരായ്മയാണു വിവാഹ മോചനത്തിനു […]
ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും

ജൂലായ് 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുമെന്ന് ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്തുടനീളം നിരോധിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ദേശീയ, സംസ്ഥാന തലത്തിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കും, നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അനധികൃത നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പരിശോധിക്കാൻ […]