Search
Close this search box.

കുവൈത്തിൽ വിവാഹ മോചനങ്ങളുടെ പ്രധാന കാരണം സമൂഹ മാധ്യമങ്ങളെന്ന് പഠനം

marriage

കുവൈത്തിൽ ഭൂരിഭാഗം വിവാഹ മോചനങ്ങൾക്കും പ്രധാന കാരണം സമൂഹ മാധ്യമങ്ങളാണെന്ന് പഠനം. കുവൈത്ത്‌ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് കുവൈത്തിലെ വിവാഹമോചന പ്രതിഭാസത്തെക്കുറിച്ച്‌ പൗരന്മാരിൽ നടത്തിയ അഭിപ്രായ സർവേയിലാണു ഇക്കാര്യം സ്ഥിരീകരിച്ചത്‌. സർവ്വേയിൽ പങ്കെടുത്ത 15 ശതമാനം പേരും വിശ്വസിക്കുന്നത് രാജ്യത്തേ വിവാഹമോചനം എന്ന പ്രതിഭാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം സമൂഹ മാധ്യമങ്ങൾ തന്നെയാണ് എന്നാണ്. എന്നാൽ സർവ്വേയിൽ പങ്കെടുത്ത 13 ശതമാനം പേരുടെ അഭിപ്രായം മതവിശ്വാസത്തിലെ പോരായ്മയാണു വിവാഹ മോചനത്തിനു കാരണമാകുന്നത്‌ എന്നാണു.

വധൂ വരന്മാരുടെ മാതാപിതാക്കളുടെ അനാവശ്യ ഇടപെടലുകളാണു വിവാഹ മോചനത്തിനു കാരമാകുന്നത്‌ എന്നാണു സർവ്വേയിൽ പങ്കെടുത്ത 9.8 ശതമാനം പേരുടെ അഭിപ്രായം.വിവാഹമോചനത്തിനുള്ള സ്വാതന്ത്ര്യം, കുടുംബത്തോടു ഉത്തരവാദിത്തമില്ലായ്മയും,അവഗണനയും, സാമ്പത്തി പ്രശ്‌നങ്ങൾ, പരസ്പര വിശ്വാസമില്ലായ്മ എന്നിവയാണു വിവാഹ മോചനത്തിലേക്ക്‌ നയിക്കുന്ന മറ്റു പ്രധാന കാരണങ്ങൾ എന്നും സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചെറിയ ഫ്‌ളാറ്റിലെ ഇടുങ്ങിയ താമസം, മാതാപിതാക്കളോടൊപ്പമുള്ള താമസം, ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി ചെലവഴിക്കാൻ ഭർത്താവിനുള്ള വിമുഖത, ശാരീരിക പീഢനങ്ങളും അക്രമവും, കാർ, വേലക്കാരി, ഡ്രൈവർ, പാർപ്പിടം എന്നീ സൗകര്യങ്ങളുടെ അഭാവം, ലൈംഗിക ബലഹീനതകൾ മുതലായവയും വിവാഹ മോചനത്തിലേക്ക്‌ നയിക്കുന്ന മറ്റു പ്രധാന കാരണങ്ങളാണെന്നും സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സ്ത്രീകളും പുരുഷന്മാരുമായി 887 പേരാണു സർവ്വേയിൽ പങ്കെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!