കുവൈത്ത് സിറ്റി: സാൽമിയയിലേക്കുള്ള ഫിഫ്ത്ത് റിംഗ് റോഡ് താത്ക്കാലികമായി അടച്ചിടുമെന്ന് കുവൈത്ത്. കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ചാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അൽ സലാം പ്രദേശത്തിന് എതിർവശത്തുള്ള മൂന്ന് ഇടത് പാതകളെ അടച്ചിടൽ ബാധിക്കും. കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിലേക്കുള്ള മൂന്ന് പാതകൾ ഗതാഗതത്തിനായി തുറന്നിരിക്കും. മെയ് 12 ചൊവ്വാഴ്ച്ച പുലർച്ചെ മുതൽ മെയ് 17 വരെയായിരിക്കും അടച്ചിടൽ.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും യാത്രയ്ക്കായി ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.







