നിയമലംഘങ്ങൾ; 8,938 കാൽനടയാത്രക്കാർക്ക് പിഴ ചുമത്തിയതായി കുവൈത്ത് ട്രാഫിക് വകുപ്പ്

pedestrians

കുവൈത്ത് സിറ്റി: കുവൈത്തിൽ 8,938 കാൽനടയാത്രക്കാർക്ക് പിഴ. കാൽനട പാതയ്ക്ക് പുറത്ത് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ പറഞ്ഞു. സുരക്ഷിതമായി പാത മുറിച്ചുകടക്കൂ എന്ന പ്രമേയത്തിൽ നടന്ന ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. റോഡ് സുരക്ഷ വ്യക്തിഗത ബോധവൽക്കരണത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും സമൂഹത്തിന്റെ സുരക്ഷയിൽ അവസാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!