Search
Close this search box.

കുവൈത്തിൽ വിദേശികൾക്ക്‌ നൽകുന്ന ആരോഗ്യ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച

IMG_26082022_181759_(1200_x_628_pixel)

കുവൈത്തിൽ വിദേശികൾക്ക്‌ ആരോഗ്യ മന്ത്രാലയ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും നൽകുന്ന സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മന്ത്രാലയവും ഹെൽത്ത്‌ ഇൻഷുറൻസ്‌ ആശുപത്രി ( ദമാൻ ) അധികൃതരുമായി ചർച്ച നടത്തി. ഇതിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും ദമാൻ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളൂവാനും ചർച്ചയിൽ ധാരണയായതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട്‌ ഉണ്ട്.സർക്കാർ ആശുപത്രികളിലെയും ക്ലിനിക്കുകളിലേയും സേവനങ്ങൾ സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തുവാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി,അടുത്ത വർഷം മുതൽ വിദേശി തൊഴിലാളികളുടെ ചികിൽസ ഏറ്റെടുക്കാൻ ദമാൻ കമ്പനിയുമായി മന്ത്രാലയം പ്രാരംഭമായി ധാരണയിൽ എത്തിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അടുത്ത വർഷം മുതൽ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക്‌ മാത്രമേ ചികിൽസാ സൗകര്യം നൽകുകയുള്ളൂ. അടുത്ത ഘട്ടത്തിൽ ഇവരുടെ ചികിൽസകളും ദമാൻ ആശുപത്രിയിലേക്ക്‌ മാറ്റും. നിലവിൽ ജാബർ ആശുപത്രിയിലെ സേവനം സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്‌.

പുതിയ ജഹ്‌റ ആശുപത്രിയിലും കഴിഞ്ഞ ദിവസം ആദ്യ പ്രവർത്തന ഘട്ടം ആരംഭിച്ച പുതിയ ഫർവാനിയ ആശുപത്രിയിലും ഇത്‌ നടപ്പിലാക്കും. അടുത്ത ഘട്ടത്തിൽ അമീരി, സബാഹ്‌, ആശുപത്രികളിലും പിന്നീട്‌ രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഈ തീരുമാനം ബാധകമാക്കും. എന്നാൽ ഗുരുതര രോഗ ബാധിതരോ അപകടങ്ങളിൽ പരിക്കേറ്റവരോ ആയ പ്രവാസികളുടെ ചികിൽസകൾ സർക്കാർ ആശുപത്രികൾ തന്നെ തുടരുന്നതായിരിക്കും. പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചർച്ചകളിലൂടെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിനുള്ള വ്യവസ്ഥകൾക്ക്‌ അനുസൃതമായി പ്രവാസികൾക്ക് തങ്ങളുടെ ചികിത്സ നടത്താൻ ദമാൻ ആശുപത്രികളെയോ മറ്റ് സ്വകാര്യ ആശുപത്രികളെയോ തിരഞ്ഞെടുക്കാനുള്ള അനുമതി ഉണ്ടായിരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!