നിയമലംഘനങ്ങൾ; കുവൈത്തിൽ രണ്ട് ദന്തൽ ക്ലിനിക്കുകളുടെ ലൈസൻസുകൾ റദ്ദാക്കി

closed

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് ദന്തൽ ക്ലിനിക്കുകളുടെ ലൈസൻസുകൾ റദ്ദാക്കി. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ ദന്തൽ ക്ലിനിക്കുകളുടെ ലൈസൻസാണ് റദ്ദാക്കിയത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൽ ഒരു ക്ലിനിക് നിയമ വിരുദ്ധമായി മറ്റൊരു കക്ഷിയ്ക്ക് നടത്തിപ്പ് കൈമാറിയതായും മറ്റൊരു ക്ലിനിക് സാധുവായ ന്യായീകരണമില്ലാതെ അടച്ചിട്ടതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സാങ്കേതിക, ഭരണ പരിശോധനാ സമിതികൾ ഫീൽഡ് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിയമലംഘനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളെയും രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെയും നേരിട്ട് ബാധിക്കുന്നതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങൾ നടത്തുന്ന നിയമ ലംഘനകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!