എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള ഓൺലൈൻ പണമിടപാടുകൾക്ക് ഇനി മുതൽ മൈ ഐഡി തിരിച്ചറിയൽ രേഖ നിർബന്ധം

kuwait

കുവൈത്ത് സിറ്റി: എക്‌സ്‌ചേഞ്ച് കമ്പനികൾ വഴി നടത്തുന്ന ഓൺലൈൻ പണമിടപാടുകൾക്ക് മൈ ഐഡന്റിറ്റി’ ആപ്പ് വഴിയുള്ള ഉപഭോക്തൃ തിരിച്ചറിയൽ നിർബന്ധമാക്കി കുവൈത്ത്. ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ധനകാര്യ രംഗത്ത് ഡിജിറ്റലൈസേഷൻ പ്രക്രിയകൾ വ്യാപിപ്പിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അനധികൃത ഇടപാടുകളും തടയുക എന്നതും പുതിയ നടപടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. അക്കൗണ്ട് ഉടമകൾ അറിയാതെ മൊബൈൽ ആപ്പുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെടുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സംവിധാനം അനുസരിച്ച്, ഓൺലൈൻ പണമിടപാട് നടത്തുന്ന വ്യക്തി യഥാർത്ഥ അക്കൗണ്ട് ഉടമ തന്നെയാണെന്ന് ‘മൈ ഐഡന്റിറ്റി’ ആപ്പ് വഴി സ്ഥിരീകരിക്കണം. ഇതിലൂടെ ഹാക്കിംഗ്, വ്യാജ തിരിച്ചറിയൽ ഉപയോഗം തുടങ്ങിയ സുരക്ഷാ പ്രശ്‌നങ്ങൾ ഗണ്യമായി കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം, രാജ്യത്തെ എല്ലാ ധനവിനിമയ സേവനദാതാക്കളും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിച്ച് ‘മൈ ഐഡന്റിറ്റി’ ഓതന്റിക്കേഷൻ നടപ്പാക്കണമെന്നാണ് നിർദ്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!