കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങൾക്ക് വിരുദ്ധമായി ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങളിൽ ആൾടറേഷൻ ചെയ്തു കൊടുക്കുന്ന കടകൾ അടച്ചു പൂട്ടാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനു ആഭ്യന്തര മന്ത്രാലയം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ഞായറാഴ്ച മുതൽ പ്രചാരണം ആരംഭിച്ചതായും ജനറൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗ് വ്യക്തമാക്കി.നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇതിനായി രാജ്യ വ്യാപകമായി പ്രത്യേക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.